ഇന്ത്യക്കാര്ക്കെല്ലാം പ്രാന്താണ് (അതോ എനിക്ക് മാത്രമോ?)
പ്രാന്ത് എന്ന് പറഞ്ഞാല്‍ ഒരു നൂറു നൂറായിരം എണ്ണം ഉണ്ടത്രേ. ഫോബിയ, ഫ്രീനിയ അങ്ങനെ ഏതാണ്ടൊക്കെ തരം ഉണ്ടെന്നാണ് പറയുന്നത്. അങ്ങനെ ഇരുന്നപ്പോള്‍ ആണ് എനിക്കും തോന്നിയത് ഇന്ത്യക്കാര്‍ക്ക് എല്ലാം ഒരു കോമണ്‍ പ്രാന്ത് ഉണ്ടെന്നു.
ഇന്ത്യയില്‍ വൈദേശിക ആക്രമണങ്ങള്‍ക്ക് തുടക്കം ഇട്ടതു ബി.സി 327 - ല്‍ അലക്സാന്ദര്‍ ആണെന്നാണ് അറിയപ്പെടുന്ന ചരിത്രം. അന്ന് മുതല്‍ക്കു പല വൈദേശിക ആക്രമണങ്ങള്‍ക്കും നമ്മുടെ ഭാരതം സാക്ഷ്യം വഹിച്ചു. മുഗളന്മാര്‍, പോര്ടുഗീസുകാര്‍, ഫ്രെഞ്ചുകാര്‍ അങ്ങനെ പലരും ഭാരതത്തിലേക്ക് വന്നു. അതില്‍ പലരും ഇവിടെ ഭരണകൂടങ്ങളെ സ്വാദീനിക്കുകയോ ഭരണകൂടങ്ങള്‍ ഉണ്ടാക്കുകയോ ചെയ്തു. എന്നിരുന്നാലും ഒരു നീണ്ട കാലത്തേക്ക് നമ്മെ അടക്കി ഭരിച്ചത് മുഗളന്മാരും ബ്രിട്ടീഷുകാരും ആയിരുന്നു.
ഈ ഭരണകൂടങ്ങളെല്ലാം തന്നെ നാട്ടുകാരെ ശത്രുക്കളെ പോലെ ആയിരുന്നു കണ്ടിരുന്നത്. ആചാരങ്ങളിലും സ്വാതന്ത്രിയത്തിലും കൈ വച്ച ഭരണകൂടങ്ങളെ നാട്ടുകാരും ശത്രുക്കളായി കണ്ടു പോന്നിരുന്നു. അതുകൊണ്ട് തന്നെ ഭരണ സംവിധാനങ്ങളോട് ജനങ്ങള്‍ക്കും ജനങ്ങളോട് ഭരണ സംവിധാനങ്ങള്‍ക്കും ഒരു പക നില നിന്നിരിന്നു. നൂറ്റാണ്ടുകളായി നില നിന്നിരുന്ന ഈ മനോഭാവം ജനിതക ഘടകങ്ങളില്‍ തന്നെ മാറ്റം വരുത്തിയിരിക്കുവാനുള്ള സാദ്യതകള്‍ തള്ളികളയാനാവില്ല എന്നതാണ് ഇന്ന് ഇന്ത്യയില്‍ നിലവിലുള്ള ഭരണ സംവിധാനങ്ങള്‍ക്ക് ജനങ്ങളോടും തിരിച്ചു ജനങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉള്ള മനോഭാവം വിലയിരുത്തുമ്പോള്‍ മനസിലാകുന്നത്.
ഉദാഹരണത്തിന്, ഒരു ചെറുപ്പക്കാരന്‍ വാഹനം ഓടിച്ചു പോകുന്നു. അയാളുടെ കൂടെ ഒരു കൌമാരക്കാരന്‍. വിദ്യാര്‍ത്ഥികളുടെ ആരാധനപാത്രമായ സമൂഹത്തില്‍ മാന്യത ഉള്ള ഒരു അദ്ധ്യാപകനാണ് ആ ചെറുപ്പക്കാരന്‍. കൂടെയുള്ളത് അയാളുടെ തന്നെ ഒരു വിദ്യാര്‍ത്ഥിയും. വഴിയില്‍ ഒരു പോലീസുകാരന്‍ കൈ കാണിച്ചു. വണ്ടി നിന്നതും അയാളുടെ വക ചോദ്യം "എവിടെക്കാടാ? ലൈസന്‍സ് എവിടെട?". അദ്ധ്യാപകന്റെ മുഖത്ത് ഭാവ വ്യതാസം ഒന്നും ഇല്ലെങ്കിലും പയ്യന് അത് പിടിച്ചില്ല എന്ന് മുഖം കണ്ടാലറിയാം. ആരാധനാപാത്രത്തിനെയാണ് "എടാ...പോടാ" എന്ന് പോലീസുകാരന്‍ വിളിക്കുന്നത്. എന്താണ് ഈ പോലീസുകാരന്റെ മനോഭാവം? "എനിക്ക് ആരോടും എന്തും ചോദിക്കാം, ആര് ആരായാലെന്ത്?" ഈ പെരുമാറ്റം മറ്റുള്ളവരുടെ മനസിനെ എങ്ങനെ വേദനിപ്പിക്കും? തന്റെ മുന്നിലുള്ള ആള്‍ ആരാണ്? ഒന്നും അയാള്‍ക്ക് ചിന്തിക്കേണ്ട കാര്യം ഇല്ല. ഇങ്ങനെ ഒരു മനോഭാവത്തോടെ പെരുമാറുവാന്‍ അയാള്‍ക്ക് കഴിയുന്നത് എങ്ങനെ? കാരണം അയാള്‍ ഇപ്പോഴും ബ്രിട്ടീഷ് പോലീസ് ആണ്, ഉള്ളുകൊണ്ട്. മാന്യത തുക്കിടി സായിപ്പും സായിപ്പും മാത്രമേ അര്‍ഹിക്കുന്നുള്ളൂ എന്നായിരിക്കണം അയാളുടെ ഉള്ളിന്റെ ഉള്ളില്‍. നാളെ ഒരു സമര മുഖത്ത് നേരത്തെ കണ്ട വിദ്യാര്‍ഥി പോലീസിന്റെ നേര്‍ക്ക് കല്ല് വലിച്ചെറിയുമ്പോള്‍ അവന്റെ മനസ്സിലും അവന്‍ ബ്രിട്ടീഷ് പോലിസിനെ ആണ് നേരിടുന്നത്. "കല്ലെറിഞ്ഞു തകര്‍ക്കാം, തീ വെച്ച് നശിപ്പിക്കാം, നമുക്കെന്തു പോയി? സര്‍ക്കാരിന്റെ അല്ലെ?" എന്ന ചിന്ത ഇതേ അടിസ്ഥാനത്തില്‍ നിന്ന് തന്നെയാണ് വരുന്നത്.
ഇത് പോലെ നൂറു നൂറു ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. ഒരിടത്ത് ടാക്സ് കൊടുക്കാതിരിക്കുക, കൊടുത്തത് മോഷ്ടിച്ച് കൊണ്ട് പോകുക. ജനകീയ പ്രശ്നങ്ങളില്‍ പിന്തുണക്കാതിരിക്കുക (സ്വന്തം കാര്യം സിന്ദാബാദ്) ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് നേരെ കണ്ണടക്കുക (കഴുതകാര്യങ്ങള്‍ക്ക് ആര് ചെവി കൊടുക്കാന്‍) . നമ്മള്‍ ഭരിക്കും അടിമകള്‍ അനുസരിക്കും - നമ്മളെ ആരോ ഭരിക്കുന്നു നമുക്ക് അതില്‍ ഒരു ഉത്തരവാദിത്തവും ഇല്ല, ഇത് രണ്ടും കൊളോണിയല്‍ ആധിപത്യം നമ്മുടെ മനസ്സുകളില്‍ അവശേഷിപ്പിച്ച മാനസിക വൈകല്യം ആണ്.
ഒരു ജനതയ്ക്ക് അത് അര്‍ഹിക്കുന്ന ഭരണാധികാരികലെയാണ് ലഭിക്കുക. നമ്മുടെ ഭ്രാന്തു നമ്മള്‍ മാറ്റിയാല്‍ ഭ്രാന്തില്ലാത്ത ഭരണം നമുക്ക് കിട്ടും. അങ്ങനെ സംഭവിക്കട്ടെ എന്ന് ഭാരത മാതാവിനോട് പ്രാര്‍ത്ഥിക്കുന്നു.

i need a english version of this
മറുപടിഇല്ലാതാക്കൂ